മോഹൻലാലിന്റെ പുത്തൻ കാരവന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആരാധകരുടെ പേജിൽ പുത്തൻ കാരവന്റെ വിവിധ ചിത്രങ്ങൾ കാണാം. പതിവ് തെറ്റിക്കാതെ 2255 എന്ന സൂപ്പർഹിറ്റ് നമ്പറും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള വാഹനമാണിത്. ഇന്ത്യയിലെ മുന്‍നിര വാണിജ്യ വാഹന നിര്‍മാതാക്കളായ ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് കാരവാന്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ സെപ്ഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ഏറെ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. കിടപ്പുമുറിയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. 3907 സി.സി. ശേഷിയുള്ള നാല് സിലിണ്ടർ 4ഡി34ഐ സി.ആർ.ഡി.ഐ ഡീസൽ എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 എച്ച്.പി. പവറും 520 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിവ് യാത്രകൾക്ക് മോഹൻലാൽ ഇപ്പോൾ ടൊയോട്ടയുടെ അത്യാഡംബര എംപിവി വെല്‍ഫയറാണ് ഉപയോഗിക്കുന്നത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക