ഗര്‍ഭചിദ്രം നടത്തുന്നതിന് മുമ്ബ് അമ്മ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടിരിക്കണമെന്ന പുതിയ നിയമവുമായി ഹംഗറി. വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമ പ്രകാരം ഗര്‍ഭചിദ്രംനടത്തുന്ന സ്ത്രീ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേട്ടു എന്ന് ഉറപ്പുവരുത്തുന്ന സാക്ഷ്യപത്രം ഡോക്ടറുടെ പക്കല്‍ നിന്നും സ്വീകരിക്കണം.

എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ രീതിയില്‍ ഗര്‍ഭചിദ്രം നടത്തുന്നതിന് തടസം സൃഷ്ടിക്കുമെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. ഹംഗറിയിലെ സ്ത്രീകള്‍ക്ക് 12 ആഴ്ച വരെയാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി. അതുകൊണ്ട് തന്നെ ഗര്‍ഭചിദ്രം നടത്തുന്ന സമയത്ത് കുഞ്ഞിന്റെ ഹൃദയത്തിന് പൂര്‍ണമായ വളര്‍ച്ച എത്തിയിട്ടുണ്ടാവില്ലെന്നും അതിനാല്‍ ഹൃദയമിടിപ്പ് കൃത്യമായി അറിയാന്‍ സാധിക്കില്ലെന്നുമാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൈകാലുകളുടെ വളര്‍ച്ച ആരംഭിക്കുന്ന ഈ ഘട്ടത്തില്‍ ഹൃദയമിടിപ്പ് കേള്‍ക്കണം എന്ന് പറയുന്നതില്‍ ഒരു ഔചിത്യവുമില്ല എന്നാണ് ഇവരുടെ വാദം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നിയമംആശങ്കപ്പെടുത്തുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഹംഗറി വക്താവ് ആരോണ്‍ ഡിമീറ്റര്‍ ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഇത് സ്ത്രീകളില്‍ കൂടുതല്‍ ആഘാതവും സമ്മര്‍ദവും സൃഷ്ടിക്കും എന്നല്ലാതെ മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് അവര്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ പോലും ഹംഗറിയില്‍ കൗണ്‍സിലിങ് സെഷനടക്കും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക