നിലമ്ബൂര്‍: ആര്യാടന്‍ മുഹമ്മദിന്‍റെ മൃതദേഹം കാണാനെത്തിയ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മൃതദേഹം കണ്ട്​ മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച്‌ പി.സി. ചാക്കോയെ ‘കുലംകുത്തി’ എന്ന് വിളിച്ചായിരുന്നു പ്രതിഷേധം.

കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന പി.സി. ചാക്കോ കഴിഞ്ഞ വര്‍ഷമാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. ആര്യാടന്‍റെ വീട്ടില്‍നിന്ന് ഇറങ്ങുന്നതിനിടെയാണ്​ ‘കുലംകുത്തിക്ക് പോകാന്‍ വഴി കൊടുക്കൂ’ എന്ന്​ വിളിച്ചുപറഞ്ഞത്. മറ്റു​ പ്രവര്‍ത്തകര്‍ വിളിച്ചയാളെയു​ള്‍പ്പെടെ ശകാരിക്കുകയും രംഗം ശാന്തമാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ട പി.സി. ചാക്കോ മലപ്പുറം ജില്ലയില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക്​ വേരോട്ടമുണ്ടാക്കിയത് ആര്യാടനെപ്പോലെയുള്ളവരാണെന്നും ​അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്നെന്നും പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നില്ലെന്നും ചാക്കോ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക