ഹൈന്ദവ പുരാണങ്ങളില്‍ കരിനാഗത്തിന് പ്രത്യേക സ്ഥാനമാണുള്ളത്. മഹാദേവന്റെ കഴുത്തില്‍ അണിഞ്ഞിരുന്നത് നാഗത്തിനെയാണ്. അതുകൊണ്ടുതന്നെ ശിവനെ ആരാധിക്കുന്നവർ നാഗത്തേയും ആരാധിക്കാറുണ്ട്. ആയില്യത്തിന് ഭക്തര്‍ നാഗത്തിന് പ്രത്യേക ആരാധനയും ചെയ്യാറുണ്ട്.

പുരാതന ഭാരതത്തിലെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഇതിനെ നാഗമണി, നാഗ രത്നം, നാഗ റൂബി എന്നിങ്ങനെ പറയാറുണ്ട്. പാതാളലോകത്തില്‍നിന്നും ലഭിക്കുന്ന രത്നമാണിതെന്നും പറയുന്നുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇങ്ങനൊരു വസ്തുവുണ്ടോയെന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ലയെന്നത് മറ്റൊരു സത്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയില്‍ അണിയുന്നതാണ് ഈ നാഗമാണിക്യം എന്നാണ് പറയുന്നത്. പാതാളത്തിലെ നാഗലോകത്തിലെ ഒന്‍പതു തരം നാഗങ്ങളുടെ തലയില്‍ ഈ രത്നങ്ങള്‍ കാണപ്പെടുന്നതായി പുരാണങ്ങളില്‍ പറയുന്നു. ഈ ജാതി രത്നങ്ങള്‍ സൂക്ഷിക്കുന്ന നാഗങ്ങള്‍ക്കും രത്നങ്ങള്‍ക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളില്‍ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തില്‍ ഇരുട്ടിലും നാഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നും പറയപ്പെടുന്നു. ഈ രത്നം തലയിലണിയുന്ന നാഗങ്ങള്‍ അപകട ഘട്ടത്തില്‍ രത്നത്തെ വിഴുങ്ങുകയും ചെയ്യും.

മൂര്‍ഖന്റെ വിഷം കാലാന്തരത്തില്‍ ഉറഞ്ഞു കട്ടിയാകുന്നതാണ് ഈ നഗമാണിക്യമെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങള്‍ വളരെ വിരളമായിട്ടാണ് ഇവ താഴെവെക്കുന്നതെന്നും ആ സമയത്ത് അതിനെ എടുത്ത് മാറ്റിയാല്‍ രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ രത്നം കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതു സ്വന്തമാക്കാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു. എന്തായാലും കേട്ടുകേള്‍വി മാത്രമുള്ള ഈ നാഗമാണിക്യത്തെ കുറിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.

നമ്മള്‍ കേട്ടിട്ടുമാത്രമുള്ള നാഗമാണിക്യത്തിന്റെ ഈ വീഡിയോ എത്രത്തോളം വാസ്തവമാണ് എന്നൊന്നും അറിയില്ല. എന്തായാലും വീഡിയോ കണ്ടവര്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. വൈറലാകുന്ന ഈ വിഡിയോയില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഒരു കറുത്ത മൂര്‍ഖന്‍ പാമ്ബ് അല്ലെങ്കില്‍ കരിനാഗം നാഗമണിക്ക് കാവല്‍ നില്‍ക്കുന്നത്. Manish Jaunpuri Vlogs എന്ന യൂട്യൂബിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ശരിക്കും വൈറലാകുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക