തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫേസ് ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ശ്രീവരാഹം സ്വദേശി രാജ്‌മോഹന്‍ (39) ആണ് ഫാനില്‍ തൂങ്ങി മരിച്ചത്. പാപ്പനംകോട് ബന്ധുവീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ. കുടുംബപ്രശ്‌നമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നാട്ടുകാരെയും ബന്ധുക്കളേയും ഞെട്ടിച്ച ആത്മഹത്യ. ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു രാജ്‌മോഹൻ. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം പാപ്പനംകോട് ബന്ധുവീട്ടിലേക്ക് എത്തുകയായിരുന്നു ഇയാൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെവച്ചാണ് ഫേസ്ബുക്കിൽ ലൈവ് ഓണാക്കി ആത്മഹത്യ ചെയ്തത്. ഭാര്യ മീനു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകളുമുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക