കോഴിക്കോട്: കോണ്‍​ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മകന്‍ ആര്യാടന്‍ ഷൗക്കത്താണ് മരണവാര്‍ത്ത അറിയിച്ചത്.

നിലമ്ബൂരിനെ വലിയ കാലം നിയമസഭയില്‍ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ചാണക്യ തന്ത്രങ്ങള്‍ ഒരുക്കിയ വ്യക്തിയാണ്. സമാനതകളില്ലാത്ത പല തീരുമാനങ്ങളിലൂടെ മലപ്പുറത്തെ കോണ്‍ഗ്രസിന് കരുത്ത് നല്‍കിയ നേതാവാണ് ആര്യാടന്‍ മുഹമ്മദ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മതേതര ചിന്തയുമായി നിലയുറപ്പിച്ച നേതാവ്. നിയമസഭയിലും മറ്റും കൈയടി നേടിയ ഉറച്ച ശബ്ദത്തിന് ഉടമയാണ് ആര്യാടന്‍. 87-ാം വയസ്സിലാണ് അ്ന്ത്യം. കേരള രാഷ്ട്രീയത്തില്‍ തലയെടുപ്പോടെ നിന്ന നേതാവാണ് ആര്യാടന്‍. 1977 മുതല്‍ 2014 വരെ എംഎല്‍എ ആയിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് ഒരു കാലത്തും വഴങ്ങാത്ത നേതാവാണ് ആര്യാടന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക