പുരാതന ഭാരതത്തിലെ പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം.നാഗമണി, നാഗ രത്നം, നാഗ റൂബി എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളത്തില്‍ ലഭിക്കുന്ന രത്നമാണിതെന്നും വിശ്വസിക്കുന്നു. എന്നാല്‍ ഇത് സങ്കല്‍പ്പം മാത്രമാണെന്നും വിശ്വസിക്കുന്നു. പാമ്ബിന്റെ തലയില്‍ ആണ് നാഗമാണിക്യം ഉണ്ടെന്ന് വിശ്വസിക്കുന്നത്.

ഒരു വീഡിയോയില്‍ ഒരു മൂര്‍ഖന്‍ പാമ്ബിന്‍റെ തലയില്‍ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം. എന്നാല്‍ ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന് വ്യക്തമല്ല. സ്പാങ്ക് ആനിമല്‍സ് എന്ന പേജിലാണ് വീഡിയോ എത്തിയത്. ഈ വീഡിയോ പഴയതാണെങ്കിലും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന തരത്തിലാണ് കമന്റുകള്‍ വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വയലുകള്‍ക്കിടയിലെ മണ്‍പാതയില്‍ ഒരു മൂര്‍ഖന്‍ പാമ്ബിനെ വീഡിയോയില്‍ കാണാം. കയ്യില്‍ തൂവാലയുമായി ഒരു വൃദ്ധന്‍ പാമ്ബിനെ നിയന്ത്രിക്കുന്നുണ്ട്. അയാള്‍ മുന്നോട്ട് വരുമ്ബോള്‍ പാമ്ബ് പിന്നിലേക്ക് പോകുന്നു. പാമ്ബ് വയലിലേക്ക് കടക്കാന്‍ ശ്രമിക്കുമ്ബോള്‍, അയാള്‍
വാലില്‍ പിടിച്ച്‌ അടുത്തേക്ക് വലിച്ച്‌ കൊണ്ടു വരുന്നു.

പാമ്ബ് ചീറ്റുകയും കടിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അയാള്‍ സമര്‍ത്ഥമായി ഒഴിഞ്ഞ് മാറുന്നത് കാണാം.ഒടുവില്‍ മൂര്‍ഖനെ പിടികൂടിയ മനുഷ്യന്‍ കത്തികൊണ്ട് അതിന്റെ തലയില്‍ മുഴച്ച്‌ നിന്ന ഭാഗത്ത് നിന്നും ഒരു ചെറിയ രത്നം പോലെയുള്ള ഒന്ന് പുറത്തെടുക്കുന്നു പിന്നിടയാള്‍ മൂര്‍ഖനെ ഉപേക്ഷിക്കുന്നു. പാവം പാമ്ബ് വേദന കൊണ്ട് പുളഞ്ഞിരിക്കുമെന്ന് ഉറപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക