ന്യൂഡല്‍ഹി: കോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കിടെ, പാഞ്ഞുവന്ന കാര്‍ രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു. ഇതിന് ശേഷവും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടി തുടരുന്ന വീഡിയോ പുറത്തുവന്നു. ഗാസിയാബാദില്‍ മസൂരി മേഖലയില്‍ ഇന്നലെയാണ് സംഭവം.

വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് റോഡില്‍ കിടന്ന് അടിപിടി കൂടുന്നതാണ് വീഡിയോയുടെ തുടക്കം. ഇതിനിടയിലേയ്ക്കാണ് കാര്‍ പാഞ്ഞുകയറിയത്. കാര്‍ പാഞ്ഞുവരുന്നത് കണ്ട് വിദ്യാര്‍ഥികള്‍ ഓടി മാറാന്‍ തുടങ്ങി. ഇതില്‍ രണ്ടുപേരെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഒരു വിദ്യാര്‍ഥിയുടെ ചെരിപ്പ് വായുവില്‍ പറന്നുയരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വാഹനാപകടത്തിന് ശേഷവും വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം തീര്‍ന്നില്ല. വീണ്ടും പരസ്പരം തല്ലുന്നത് കാണാം. കാര്‍ ഇടിച്ചുതെറിപ്പിച്ച വിദ്യാര്‍ഥി ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റ് വരുന്നതും ഈ വിദ്യാര്‍ഥിയെ മറ്റുള്ളവര്‍ ചേര്‍ന്ന് തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്. പൊലീസുകാരെ കണ്ടതോടെ വിദ്യാര്‍ഥികള്‍ പലവഴിക്കായി പിരിഞ്ഞുപോയി.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്.കുറ്റകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക