തൃശൂര്‍: കേച്ചേരി ചിറനെല്ലൂര്‍ കൂമ്ബുഴ പാലത്തിന് സമീപം പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്‌നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് ഹസ്‌ന പുഴയില്‍ ചാടിയത്‌.

ഇന്നലെ രാവിലെ പത്തരയോടെയാണ് ഹസ്‌ന മകനോടൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് വാര്‍ത്ത പരന്നു. ഈ സമയത്ത് ഹസ്‌നയുടെ മാതാവ് അങ്കണവാടിയില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി.
മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു. നാലുവയസുകാരന് സംസാരിക്കാന്‍ ബുദ്ധിമുട്ടും കേള്‍വി ശേഷിക്കുറവും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക