തിരുവനന്തപുരം: നായ കടിച്ച്‌ ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24)യാണ് മരിച്ചത്. ഒന്നരമാസം മുന്‍പാണ് അഭിജയെ നായ കടിച്ചത്.

പേ വിഷബാധയ്ക്കെതിരെ മൂന്നു ഡോസ് വാക്സിന്‍ എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് വാക്‌സിന്‍ യുവതി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ തലവേദനയുണ്ടെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഗുരുതരമല്ലാത്തതിനാല്‍ ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക