മോഹന്‍ലാല്‍ നായകനായി എത്തിയ ‘ദൃശ്യ’ത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തിയ ആശ ശരത്ത് ഇപ്പോള്‍ സിനിമയില്‍ സജീവമാണ്. വിവാഹ വാര്‍ഷികം സ്വീഡനില്‍ ഭര്‍ത്താവിനൊപ്പം ആഘോഷിച്ച വിവരങ്ങള്‍ ആശ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ താരം അവിടെ നിന്നുള്ള അടുത്ത വിശേഷവുമായാണ് എത്തുന്നത്.

‘സ്റ്റോക്ക്‌ഹോമിലെ “കുങ്‌സ്ട്രാഡ്ഗാര്‍ഡന്‍” തെരുവിലൂടെ നടക്കുമ്ബോള്‍, മനോഹരവും ശ്രുതിമധുരവുമായ ഇന്ത്യന്‍ സംഗീതം ഞാന്‍ കേട്ടു. ഇത് എനിക്ക് ഗൃഹാതുരമായ അനുഭൂതി നല്‍കി, ആ സംഗീതം എന്നെ എത്തിച്ചത് സ്റ്റോക്ക്ഹോമിലെ നമ്മുടെ ഇന്ത്യന്‍ സാംസ്‍കാരിക ആഘോഷങ്ങളുടെ വേദിയിലേക്കാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാന്‍ ഒരു ഇന്ത്യക്കാരിയും മലയാളിയും ആയതില്‍ അഭിമാനിക്കുന്നു. ലോകമെമ്ബാടും നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്ബര്യങ്ങളുടെയും ശക്തി പ്രതിധ്വനിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്’. എന്നാണ് വീഡിയോയ്‌ക്കൊപ്പം ആശ ശരത് കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക