കാക്കനാട്: കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് എം.പി.പദ്മകുമാർ, തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ സ്പെഷൽ തഹസിൽദാർ ഓഫിസിലെ സീനിയർ ക്ലാർക്ക് ടി.സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ കലക്ടർ സസ്പെൻഡ് ചെയ്തു. ഇരുവരും അടുത്തയിടെ വിവാഹിതരായിരുന്നു.

പദ്മകുമാർ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്തതാണ് സ്മിതയ്ക്ക് എതിരെയുള്ള കുറ്റം. പദ്മകുമാറിന്റെ ആദ്യ ഭാര്യ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക