ത്യശൂര്‍: പറമ്ബിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നത്. പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. 8.1 മീറ്റര്‍ ആണ് അപകടനില.

സെക്കന്‍ഡില്‍ ഇരുപതിനായിരം ഘനയടി വെളളം പെരിങ്ങല്‍കുത്തിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ ആറ് ഷട്ടറുകളും തുറന്നു. അതിരപ്പിള്ളിയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചാലക്കുടിപ്പുഴയോരത്ത് ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. വെളളത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡിസ്ട്രിക്‌ട് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നിരീക്ഷിച്ചു വരികയാണ്. പറമ്ബിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണത്തിനാണ് തകരാര്‍. തമിഴ്‌നാടിന്റെ ഉടമസ്ഥതയിലുള്ളതാണ് പറമ്ബിക്കുളം ഡാം. സെക്യൂരിറ്റി ജീവനക്കാരാണ് ഷട്ടര്‍ തനിയെ തുറന്നത് ആദ്യം കണ്ടത്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക