“ഡിയർ മഞ്ജു ആന്റി, എൻറെ അമ്മ 17 വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്യ്തതിന് കാരണം നിങ്ങളാണ്”: കൊച്ചു കുട്ടി എഴുതിയ കത്ത് പങ്കുവെച്ച് പ്രിയതാരം മഞ്ജു വാര്യർ.

മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍(manju warrier) മുതിര്‍ന്നവരുടെയും കരുന്നുകളുടേയുമെല്ലാം പ്രിയപ്പെട്ട താരമാണ്. ഇടയ്ക്കിടെ പുത്തന്‍ ലുക്കുകളില്‍ വന്ന് സോഷ്യല്‍ മീഡിയ(social media)യില്‍ഹിറ്റവരുന്ന മഞ്ജു. ഒരിടവേളക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവായിരുന്നു താരത്തിന്റേത്.

തങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണ് മഞ്ജുവെന്ന് പലരും തുറന്നുപറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ തന്നെ സ്വാധീനിച്ച മഞ്ജു വാര്യര്‍ക്ക് കത്ത് എഴുതിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. ദേവൂട്ടി എന്ന ആരാധികയാണ് കത്തെഴുതിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങള്‍ ഒത്തിരി പേര്‍ക്ക് പ്രചോദനമാണെന്ന് എനിക്കറിയാം.

എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാന്‍ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകള്‍ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം.

ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കൂ’, എന്നാണ് കത്തിലെ വരികള്‍. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല ‘എന്ന് കുറിച്ചുകൊണ്ട് മഞ്ജു വാര്യര്‍ തന്നെയാണ് കത്ത് ഷെയര്‍ ചെയ്തിരിക്കുന്നത്.

Exit mobile version