മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്‌ പോലീസ് ചില മുന്നറിയിപ്പുകള്‍ നല്‍കുകയാണ്.

പോലീസ് അറിയിപ്പ് ഇങ്ങനെ –

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാജ ആന്‍ഡ്രോയിഡ് ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം. ബാങ്കില്‍ നിന്നുള്ള അറിയിപ്പ്, ഓണ്‍ലൈന്‍ വായ്‌പകള്‍, ഓണ്‍ലൈന്‍ ലോട്ടറി സമ്മാനങ്ങള്‍ എന്നിവയുടെ പേരില്‍ ലഭിക്കുന്ന വ്യാജ എസ് എം.എസ് ലിങ്കുകളിലൂടെ നിങ്ങളുടെ മൊബൈലുകള്‍ ഹാക്ക് ചെയ്യപ്പെടാനും വൈറസ് ആക്രമണത്തിന് വിധേയമാകാമെന്നും കേന്ദ്ര ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (Cert-In) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല ബാങ്കിങ് ആപുകളില്‍ നിങ്ങള്‍ നല്‍കുന്ന പാസ് വേഡ് യൂസര്‍ നെയിം എന്നിവ അടക്കംചോര്‍ത്താന്‍ ഈ വൈറസിന് സാധിക്കും. ഇതിന് പുറമെ സ്വന്തം നിലക്ക് സ്ക്രീന്‍ ഷോട്ട് മുതല്‍ വീഡിയോ റെക്കോര്‍ഡിങ് അടക്കം എടുക്കാനും വൈറസിലെ പ്രോഗ്രാമുകള്‍ക്കാകുമെന്നും Cert-In ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കേണ്ട സംഗതികള്‍:

ഔദ്യോഗിക ആപ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുക

എസ്.എം.എസ്, മെയില്‍, വാട്സ്‌ആപ് വഴി വരുന്ന സംശയകരമായ ലിങ്കുകള്‍ തുറക്കാതിരിക്കുക.

ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ആപ്പിന് നല്‍കുന്ന പെര്‍മിഷനുകള്‍ അതിന് ആവശ്യമുള്ളതു തന്നെയാണോ എന്ന് ഉറപ്പുവരുത്തുക.

പ്രധാനപ്പെട്ട ഫയലുകളുടെ പകര്‍പ്പ് ക്‌ളൗഡ്‌ പോലുള്ള സേവനങ്ങളില്‍ സൂക്ഷിക്കുകയോ ബാക്കപ്പ് ചെയ്യുകയോ വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക