കുണ്ടുംകുഴിയും നിറഞ്ഞ് ചെളിക്കുളമായ റോഡ് ലൊക്കേഷനാക്കി വിവാഹത്തിനൊരുങ്ങിയ വധുവിന്റെ ഫോട്ടോ ഷൂട് വൈറലായി. മലപ്പുറം അമരമ്ബലം പഞ്ചായതിലെ 15ാം വാര്‍ഡില്‍പ്പെട്ട പൂക്കോട്ട്പാടം റോഡിലാണ് കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെ ഫോട്ടോ ഷൂട് നടന്നത്. പൂക്കോട്ട്പാടം മാമ്ബറ്റത്തെ സുജിഷ സുബിന്റെ വിവാഹ ഫോടോഷൂടാണ് ചെളിക്കുളമായ റോഡില്‍ നടന്നത്.

ചന്തക്കുന്നില്‍ നിന്നും പെരുമ്ബിലാവിലേക്കുള്ള സംസ്ഥാന പാതയില്‍ വെച്ചാണ് ഫോടോഷൂട് നടന്നത്. ഈ ഭാഗത്തെ മുഴുവന്‍ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് . ഇവിടെ മലയോര ഹൈവേയുടെ വികസനം നടക്കുന്നത് കൊണ്ടാണ് റോഡ് ശരിയാക്കത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ടു വീലറിന് പോലും സൈഡ് കൊടുത്ത് പോകാന്‍ കഴിയാത്ത വിധം റോഡ് നാശമായി കിടക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപത്തെ ബ്യൂടി പാര്‍ലറില്‍ നിന്നും രാവിലെ വധു ഒരുങ്ങിയിറങ്ങിയപ്പോള്‍ ചെളിവെള്ളം കെട്ടികിടക്കുന്നതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ വന്നതോടെയാണ് വധുവിനോട് ഫോടോഷൂട് ഇവിടെ നിന്ന് തന്നെ തുടങ്ങാമെന്ന് പറഞ്ഞതെന്ന് ഷൂട്ട് നടത്തിയ ആരോ വെഡിങ് സ്റ്റുഡിയോ ഉടമയും ഫൊടോഗ്രാഫറുമായ ആശിഖ് പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ അധികൃതരെ അറിയിക്കാന്‍ കൂടിയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചതെന്നും ആശിഖ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക