ട്രെയിനിലെ ജനലിൽ തൂങ്ങിക്കിടന്ന് മോഷ്ടാവിന്റെ മോഷണശ്രമം. പക്ഷേ ശ്രമം പാളിയെന്ന് മാത്രമല്ല ദുരന്തത്തിൽ കലാശിച്ചു. ഓടുന്ന ട്രെയിനിന്റെ ജനാലയിൽ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്സ് തട്ടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ ഒരു യാത്രക്കാരൻ ഇയാളുടെ കൈകളിൽ കയറിപ്പിടിച്ചതോടെ ഇയാൾക്ക് പിടിവിടാനാകാതെയായി.

ബിഹാറിൽ നിന്നുള്ളതാണ് ഈ വിഡിയോ. അവിടെ ട്രെയിൻ ജനാലകൾ വഴി കവർച്ച പതിവാണ്. ഈ ട്രെയിൻ ബെഗുസാരായിയിൽ നിന്ന് ഖഗാരിയയിലേക്കുള്ള യാത്ര അവസാനിക്കാറായപ്പോൾ സാഹെബ്പൂർ കമൽ സ്റ്റേഷന് സമീപമാണ് സംഭവം. ജനാലയ്ക്ക് ഉള്ളിലൂടെ കയ്യിട്ട് പഴ്സ് തട്ടാനായിരുന്നു ശ്രമം. എന്നാൽ മറ്റൊരു യാത്രക്കാരൻ ആ കയ്യിൽ കയറി പിടിച്ചു. ഇതോടെ ഇയാൾക്ക് പിടിവിടാനായില്ല. ട്രെയിൻ മുന്നോട്ട് നീങ്ങി. ട്രെയിനിൽ തൂങ്ങി 10 കിലോമീറ്ററോളം ഇയാൾ യാത്ര ചെയ്തു. ഒടുവിൽ കൈവിട്ടപ്പോൾ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി ഒളിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക