കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19-കാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടക്കയം കോടമല വീട്ടില്‍ നിതിന്‍ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളില്‍ വീട്ടില്‍ നിതിന്‍ തങ്കപ്പന്‍ (33), കൊക്കയാര്‍ കുമ്ബുക്കല്‍ അഞ്ജലി സെബാസ്റ്റ്യന്‍ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

നിതിന്‍ മനോജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ സഹായിച്ച കുറ്റത്തിനാണ് നിതിന്‍ തങ്കപ്പനെയും അഞ്ജലിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. ഷിന്റോ പി.കുര്യന്‍, എസ്.ഐ. അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക