തൃശ്ശൂര്‍: ഒമ്ബതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് സ്കൂളില്‍ വെച്ച്‌ കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് നേരത്തെ തന്നെ സ്‌കൂളിലെത്തി മകന്‍ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി പരിശോധിച്ചപ്പോള്‍ പാന്റിനുള്ളില്‍ നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് നാല് വിദ്യാര്‍ത്ഥികള്‍കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക