ഹൈദരാബാദ്: റോഡ് അപകടങ്ങള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കര്‍ക്കശമാക്കി വരികയാണ്. ഇപ്പോള്‍ നിയമം കാറ്റില്‍പ്പറത്തി കുട്ടികളുമായി അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഹൈദരാബാദില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാറില്‍ ലഗേജ് വെയ്ക്കുന്നതിനുള്ള സ്ഥലമായ ഡിക്കിയില്‍ കുട്ടികളെ ഇരുത്തി കാര്‍ ഓടിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോന്‍ചോ സാറ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഡിക്കിയുടെ ഡോര്‍ തുറന്നുവെച്ചാണ് യാത്ര. ഡിക്കിയില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നത് കാണാം. മാതാപിതാക്കള്‍ എത്രമാത്രം നിരുത്തരവാദപരമായാണ് പെരുമാറുന്നത്?. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പ് സഹിതമാണ് വീഡിയോ പങ്കുവെച്ചത്.

കാറിന്റെ പിന്നില്‍ മൂന്ന് യാത്രക്കാരും മുന്‍വശത്ത് രണ്ട് പേരും ഇരിക്കുന്നുണ്ട്. ബൂട്ടില്‍ ഇരുത്തി ഡ്രൈവര്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയത് ഗുരുതരമായ കുറ്റമാണ് എന്ന തരത്തില്‍ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതായും വാഹനഉടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് ട്വീറ്റിന് മറുപടി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക