ഓച്ചിറ: യുവ ഡോക്ടര്‍ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് പനി ബാധിച്ച്‌ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ -അംബിക ദമ്ബതികളുടെ മകളാണ്. സഹോദരങ്ങള്‍: സുചിത്ര (കാനഡ), മനു മുരളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക