പത്തനംതിട്ട: വനംവകുപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വനം വകുപ്പ് വെറ്ററിനറി ഓഫീസിലെ ജീവനക്കാരന്‍ കൊല്ലം കോവൂര്‍ അരിനെല്ലൂര്‍ പള്ളത്ത് കിഴക്കേതില്‍ സുരേഷ് ആര്‍ (46) ആണ് മരിച്ചത്. മൃതദേഹത്തിനു ഏറെ ദിവസത്തെ പഴക്കം കണക്കാക്കുന്നു. കോന്നി ആര്‍ എച്ച്‌ എസ് സ്കൂളിനു സമീപം ഉള്ള ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കോന്നി ഫോറസ്റ്റ് വെറ്ററിനറി ആശുപത്രിയില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു സുരേഷ്. കോന്നി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക