കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ, കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത്. ഇന്ന് രാവിലെയാണ് സംഭവം.

നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണെന്നാണ്പ്രദേശവാസികള്‍ പറയുന്നത്. ഈ നായ പലരെയും അക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക