പാലക്കാട്: 20 ഗ്രാം ചരസുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ആഷിക്, അശ്വതി, അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുവുമായി സംഘത്തെ പിടികൂടിയത്.

മണാലിയില്‍ നിന്നും ചരസ്‌ വാങ്ങി റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തി അവിടെ നിന്നും കേരള എക്‌സ്പ്രസ്‌ തൃശ്ശൂരിലേക്ക് യാത്ര ചെയ്യുമ്ബോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റെയില്‍വേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. പിടികൂടിയ 20​ഗ്രാം ചരസിന് പൊതു വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക