ഭോപ്പാൽ: വിവാഹമോചിതരായ 18 പുരുഷന്മാർക്കായി സംഘടിപ്പിച്ച ‘ഡിവോഴ്സ് പാർട്ടി’ പ്രതിഷേധങ്ങൾ മൂലം റദ്ദാക്കി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സംഘടിപ്പിച്ച ചടങ്ങാണ് റദ്ദാക്കിയത്. ഈ മാസം 18ന് ഒരു റിസോർട്ടിൽ ‘ഡിവോഴ്സ് പാർട്ടി’ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആഘോഷത്തിന്റെ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

“ചില സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് വേദി ഉടമ ബുക്കിംഗ് റദ്ദാക്കിയതിനാൽ ഈ പരിപാടി നടത്തേണ്ടതില്ലെന്ന് സൊസൈറ്റി തീരുമാനിച്ചു. നിയമസഹായം നൽകുകയും പ്രതിസന്ധികളെ തരണംചെയ്യുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ജോലി. അതിനാൽ അനാവശ്യ വിവാദങ്ങളിൽ താൽപ്പര്യമില്ല.” സംഘടനയുടെ കൺവീനർ സക്കി അഹമ്മദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭായ് വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ വിവാഹമോചന കേസുകളിൽ പ്രശ്നങ്ങൾ നേരിടുന്ന പുരുഷന്മാർക്കായി ഒരു ഹെൽപ്പ് ലൈൻ നടത്തുന്നു. സാമ്പത്തികം, സാമൂഹികം, കുടുംബം, മനശ്ശാസ്ത്രം തുടങ്ങി നിരവധി മേഖലകളിൽ കഷ്ടപ്പെട്ട് ഈ ‘സ്വാതന്ത്ര്യം’ ലഭിക്കുമ്പോൾ ആഘോഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവോഴ്സ് പാർട്ടി സംഘടിപ്പിച്ചത്. വിവാഹമോചനത്തിന് ശേഷം ജീവിതം അവസാനിച്ചിട്ടില്ലെന്നും മികച്ച രീതിയിൽ മുന്നോട്ട് പോകാമെന്നും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

“ഞങ്ങളുടെ സംഘടന വർഷങ്ങളായി കഷ്ടപ്പെടുകയാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 18 പുരുഷന്മാരെ അധിക്ഷേപകരമായ വിവാഹങ്ങളിൽ നിന്ന് മോചിപ്പിച്ചു. ഹെൽപ്പ് ലൈൻ വഴി ഞങ്ങൾ അവരെ മാനസികമായി ശക്തിപ്പെടുത്തുന്നു. മിക്ക കേസുകളിലും വൻതുക നൽകേണ്ടി വന്നു. സെറ്റിൽമെന്റിനായി പണം നൽകി.അതിനാൽ അവർ കടുത്ത മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോയി.പുതിയ ജീവിതത്തിൽ പുത്തൻ ആവേശത്തോടെ മുന്നേറാൻ ഇത്തരമൊരു പരിപാടി ആവശ്യമാണ്.അത്തരമൊരു ചടങ്ങ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും”- സാക്കി അഹമ്മദ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക