മലപ്പുറം വഴിക്കടവ് ചെക്‌പോസ്റ്റിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ദമ്പതികളടക്കം നാലുപേർ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ദീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ദീൻ എൻ.കെ. ഇവരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 75.458 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതികൾ കുടുംബസമേതം ബംഗളൂരുവിലേക്ക് പോയി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റ് വഴി എംഡിഎംഎ കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.

കുട്ടികളെ മറയാക്കിയാണ് ദമ്പതികൾ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. പിടിക്കപ്പെടുമ്പോൾ ഒരു കൈക്കുഞ്ഞും ഏഴുവയസ്സുള്ള മറ്റൊരു കുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ എടുത്ത് ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിലെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ജീപ്പിൽ ഗൂഡല്ലൂരിലെത്തിയ ഇവർ പിന്നീട് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളുമായി ബൈക്കിൽ വരുന്നവരെ അധികം പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഇതുവഴി പോയതെന്നാണ് കരുതുന്നത്. അസ്‌ലമുദ്ദീനും ഷിഫ്‌നയും മക്കളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്രവാഹനത്തിലും ഉണ്ടായിരുന്നു. കൊടുംതണുപ്പിൽ ഇവർ ബൈക്കിൽ വരുമ്പോൾ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.

മൂന്നു വാഹനങ്ങളിലും എംഡിഎംഎ ഉണ്ടായിരുന്നു. ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവർക്ക് ബാക്കിയുള്ളത് വിൽക്കാം എന്ന കണക്കുകൂട്ടലാണ് ഇങ്ങനെ മൂന്നായി വിഭജിക്കാൻ കാരണം. എക്സൈസ് കമ്മീഷണറുടെ നോർത്തേൺ സ്ക്വാഡ് അംഗം ടി.ഷിജുമോനും സംഘവും മലപ്പുറം ഇഐ ആൻഡ് ഐബി ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്കൂട്ടർ, തുടങ്ങിയ വാഹനങ്ങളും പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക