മൂകാംബികയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിനി ചാന്തി ശേഖര്‍ ആണ് മരിച്ചത്. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവും മകനും ഒഴുക്കില്‍പ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത്. പിന്നീട് നാട്ടുകാര്‍ ഓടിക്കൂടി ചാന്തിയുടെ ഭര്‍ത്താവിനെയും മകനെയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കില്‍പ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14 അംഗ സംഘമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ചാന്തി ശേഖര്‍, ഭര്‍ത്താവ് മുരുകന്, മകന് ആദിത്യന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക