ബംഗളൂരു: ബംഗളൂരുവില്‍ ആഡംബര വീട്ടിലെ ലിവിങ് റൂമില്‍ നീന്തുന്നയാളുടെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇയാള്‍ വീടിനുള്ളില്‍ നിര്‍മിച്ച നീന്തല്‍ക്കുളത്തിലാണ് നീന്തുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി, വെള്ളപ്പൊക്കത്തില്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറിയ വെള്ളത്തിലാണ് നീന്തുന്നത്.

ആള്‍പ്പൊക്കത്തിലാണ് വെള്ളം വീട്ടില്‍ കയറിയത്. വീട്ടിലെ ചെറിയ ചെറിയ വസ്തുക്കള്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്നുണ്ട്. കോണിപ്പടികളുടെ പകുതിയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. അതിനിടെ ഒരാള്‍ നീന്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വിറ്ററില്‍ പറയുന്നതനുസരിച്ച്‌ ദൃശ്യം ബംഗളൂരുവിലെ എപ്സിലണിലെ പോഷ് വില്ലയില്‍ നിന്നുള്ള ദൃശ്യമാണ്. എന്നാല്‍ ട്വിറ്ററിലെ നോട്ടിഫിക്കേഷന്‍ അനുസരിച്ച്‌ ദൃശ്യം അപ്ലോഡ് ചെയ്തത് ഹൈദരാബാദില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി കര്‍ണാടകയിലെ ബംഗളൂരു വെള്ളത്തിനടിയിലാണ്. ദിവസങ്ങളായി നിലക്കാത്ത അതിശക്തമായ മഴ മൂലം നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഐ.ടി ഹബും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലാവുകയും നഗരത്തില്‍ വൈദ്യുതിയും കുടിവെള്ളവുമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുകയും ചെയ്യാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

വിപ്രോ, ബ്രിട്ടാനിയ പോലുള്ള ​പ്രശസ്ത കമ്ബനികളുടെ സി.ഇ.ഒ മാരുള്‍പ്പെടെ ജീവിക്കുന്ന പ്രദേശമാണ് എപ്സിലന്‍. ഇൗ മാസം ആദ്യം വ്യവസായി ഹര്‍ഷ് ഗോയങ്ക എപ്സിലണ്‍ന്റെ വിഡിയോ ഷെയര്‍ ചെയ്തിരുന്നു. വെള്ളത്തില്‍ മുങ്ങിയ ആഢംഭരക്കാറുകള്‍ക്ക് മുന്നിലൂടെ അണ്‍അക്കാദമി കമ്ബനി സി.ഇ.ഒ ട്രാക്ടറില്‍ സഞ്ചരിക്കുന്നതായിരുന്നു വിഡിയോ. നഗരം ലോകത്തിന്റെ ഐ.ടി ക്യാപിറ്റലായി തുടരണമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചേ മതിയാകൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക