മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്ന് പിറന്നാള്‍. പിറന്നാള്‍ ആശംസകളുമായി സിനിമാലോകം.10 സെപ്റ്റംബര്‍ 1978ന് ജനിച്ച താരത്തിന് 45 വയസ്സ് പ്രായമുണ്ട്. 1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു അഭിനയലോകത്തേക്ക് എത്തിയത്.18 വയസ്സ് പ്രായമുള്ളപ്പോള്‍ ദിലീപിന്റെ നയികിയായി സല്ലാപം എന്ന ചിത്രത്തില്‍ തൊട്ടടുത്ത വര്‍ഷം അഭിനയിച്ചു.

ദിലീപുമായുള്ള വിവാഹശേഷം സിനിമ വിട്ട നടി 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് വീണ്ടും അരങ്ങിലെത്തിയത്.ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടി നൃത്തം അവതരിപ്പിച്ചത്. 2014-ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവാണ് മഞ്ജു വാര്യര്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യര്‍ മാറിയത്. പരമ്ബരാഗത സൗന്ദര്യ സങ്കല്‍പങ്ങളോ പാരമ്ബര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യര്‍ക്ക് മുന്നില്‍ വിലങ്ങുതടിയല്ല. ‘മഞ്ജു വാര്യരുടെ ചിത്രം’ എന്ന വിശേഷണത്തോടെ സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ തീക്ഷ്ണമായ അനുഭവമായി ‘താരം’ സെല്ലുലോയിഡില്‍ തിളങ്ങുകയാണ്. മലയാളത്തിൻ്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക