ചെന്നൈ: ഒരു ശുചിമുറിയില്‍ രണ്ടു ക്ലോസറ്റ് നിര്‍മ്മിച്ച്‌ കോയമ്ബത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അമളി പറ്റിയിരിക്കുകയാണ്. കോയമ്ബത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സിലാണ് ഒരു ശുചിമുറിയില്‍ തന്നെ രണ്ടു ക്ലോസറ്റ് സ്ഥാപിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഒരു ശൗചാലയത്തില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഇരുന്ന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ടോയ്‌ലറ്റ് നിര്‍മ്മാണം. കുട്ടികള്‍ക്കായി നിര്‍മിച്ചതാണെങ്കിലും വാതിലുകളില്ലാതെ നിര്‍മിച്ചതിനാല്‍ ആരും ഉപയോഗിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോയമ്ബത്തൂര്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥരുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരാറുകാരുടെയും അനാസ്ഥ ചൂണ്ടി കാണിച്ച്‌ കോര്‍പ്പറേഷന്റെ ഫണ്ട് പാഴാക്കുന്നതായും വിമര്‍ശനം ഉയരുന്നുണ്ട്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ ടോയ്ലറ്റ് നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക