ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. 17വയസുള്ള ചിന്താകുല അക്ഷയ് രാജുവാണ് അപകടത്തില്‍പ്പെട്ടത്.
ഹനംകൊണ്ട ജില്ലയിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് അരികിലൂടെ നടന്നുപോകുമ്ബോള്‍ ട്രെയിന്‍ വരുന്ന ടിക് ടോക് വീഡിയോ മൊബൈലില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടത്.
ഇതനുസരിച്ച് ഇരുപോക്കറ്റിലും കൈയിട്ട് ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്ബോഴാണ് പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ അക്ഷയ് രാജുവിനെ ഇടിച്ചത്. മുന്നില്‍ നിന്ന് കൂട്ടുകാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.