ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായ പങ്കെടുക്കാൻ എത്തുകയും അതിൽ അവതാരകയായി തിരഞ്ഞെടുക്കുകയും പിന്നീട് മലയാള സിനിമയിൽ നായികയായി മാറുകയും ചെയ്തയൊരാളാണ് നടി മീര നന്ദൻ. 2017-ന് ശേഷം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മീരാനന്ദൻ ലവ് ജിഹാദ് എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. ഈ അഞ്ച് വർഷം മീരാനന്ദൻ സോഷ്യൽ മീഡിയയിലൂടെ സജീവമായിരുന്നു. അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ ജോലി ചെയ്തുവരികയാണ് മീരാനന്ദൻ. ഇത് കൂടാതെ ഇടയ്ക്ക് ഒക്കെ ടെലിവിഷൻ ചാനലുകളിൽ അവതാരകയായും മീരാനന്ദൻ സജീവമായുണ്ട്.

ഇൻസ്റ്റാഗ്രാമിലാണ് മറ്റു താരങ്ങളെ പോലെ തന്നെ മീരാനന്ദനും കൂടുതൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് മീരാനന്ദൻ ചെയ്ത ട്രഡീഷണൽ ലുക്ക് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ഷാർജയിലെ അൽ നൂർ ഐലൻഡിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷഹീൻ ഇബ്രാഹിമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക