മലപ്പുറം: ബസ് ബൈക്കിലിടിച്ചെന്നും മൊബൈല്‍ താഴെ വീണ് പൊട്ടിയെന്നും ആരോപിച്ച്‌ ഡ്രൈവറെ ബസില്‍‌ കയറി തല്ലിയ യുവാവ് അറസ്റ്റില്‍. ഓമച്ചപ്പഴ പെരിഞ്ചേരി സ്വദേശി പറപ്പാറ അബ്ദുല്‍ ബാസിദ് (32) നെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

വളാഞ്ചേരിയില്‍ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന കെഎംഎച്ച്‌ ബസ് വൈലത്തൂര്‍ ജംഗ്ഷനില്‍ വെച്ച്‌ ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ വാഹനത്തില്‍ ഇടിച്ചെന്നും മൊബൈല്‍ ഫോണ്‍ താഴെ വീണു പൊട്ടിയെന്നും ആരോപിച്ചായിരുന്നു മര്‍ദനം. ബസ്സില്‍ കയറിയ യുവാവ് ഡ്രൈവര്‍ സീറ്റിന് മുന്നില്‍ കയറിയിരുന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക