കോട്ടയം: കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിള്‍ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. തിടനാട് ടൗണിന് സമീപമായിരുന്നു അപകടം.

ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാര്‍ തോട്ടില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിടനാട് പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി കാര്‍ കരയ്ക്ക് കയറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസെത്തുമ്ബോള്‍ കാര്‍ പൂര്‍ണമായും കീഴ്‌മേല്‍ മറിഞ്ഞനിലയിലായിരുന്നു. വെള്ളത്തില്‍ വീണ് ശ്വാസം മുട്ടിയാണ് സിറിളിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക