നായയുടെ കടിയേറ്റ് പന്ത്രണ്ടുകാരി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും വിമർശനം. ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

അമേരിക്കയില്‍ ചികില്‍സിക്കാന്‍ പോവാന്‍ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ, ഫലപ്രദമായ വാക്സിന്‍ വിതരണം ചെയ്യാന്‍ കഴിവില്ലാത്ത ഇടതു തബ്രാക്കന്‍മാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നതെന്നും ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ് പൂര്‍ണ്ണ രൂപം:

കാറില്‍ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല…നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളില്‍ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കള്‍ കടിച്ചിരിക്കും…അതാണ് കേരളത്തിന്റെ അവസ്ഥ..അമേരിക്കയില്‍ ചികില്‍സിക്കാന്‍ പോവാന്‍ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ,ഫലപ്രദമായ വാക്സിന്‍ വിതരണം ചെയ്യാന്‍ കഴിവില്ലാത്ത ഇടതു തബ്രാക്കന്‍മാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നത്…ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുക…അവര്‍ക്ക് വീണ്ടും വാര്‍ത്ത വായിക്കാന്‍ പോവാനുള്ള യോഗ്യതപോലും ഇല്ലാതാവുന്നു…ഇടതുപക്ഷമേ നാണക്കേട്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക