പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യന്നൂർ കരിവള്ളൂർ സ്വദേശി കെ.പി.സൂര്യ(24)യെയാണ് ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം, സൂര്യയുടെ മരണത്തിൽ ഭര്‍തൃവീട്ടുകാര്‍ക്ക് പങ്കെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് സൂര്യയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ് രാഗേഷിനും അമ്മയ്ക്കും എതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറിപ്പ്: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. നിങ്ങളുടെ ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളിൽ സമ്മർദ്ദത്തെ നേരിടാൻ നിങ്ങൾക്ക് കഴിയുന്നില്ലെന്ന് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ പ്രൊഫഷണലിൽ നിന്ന് സഹായം തേടുക. 1056 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ ആശങ്കകൾ പങ്കിടുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക