ദുബായ്: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ അരവിന്ദ് ചിദംബരം. ദുബായ് ചെസ് ഓപ്പണിലാണ് 22 കാരനായ അരവിന്ദ് ചിദംബരം പ്രഗ്നാനന്ദയെ പരാജയപ്പെടുത്തി കിരീടം നേടിയത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.

വാശിയേറിയ പോരാട്ടത്തിനൊടുവിൽ അരവിന്ദ് പ്രഗ്നാനന്ദയെ കീഴടക്കുകയായിരുന്നു. അരവിന്ദ് 7.5/9 പോയിന്റ് നേടി. 7 പോയിന്റ് നേടിയ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ പ്രെഡക് അലക്സാണ്ടറും രണ്ടാം സ്ഥാനത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ തോൽപ്പിച്ച് പ്രഗ്നാനന്ദ സമീപകാലത്ത് ദേശീയ സെൻസേഷനായ വ്യക്തിയാണ്. ആഘോഷങ്ങൾക്ക് പുറമെ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഈ സംഭവം വഴിവെച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക