കൊച്ചി: ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ കൊലപ്പെടുത്തിയ ഭർത്താവ് അരുണിനാണ് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചത്. കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.

2020 ഡിസംബർ 26 നായിരുന്നു കൊലപാതകം. 51 കാരിയായ ശാഖാ കുമാരിയും 26 കാരനായ അരുണും ഒക്ടോബറിൽ വിവാഹിതരായി. കുഞ്ഞിനെ ആവശ്യപ്പെട്ട് ഭാര്യ വഴക്കിട്ടതിനെ തുടർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. നെയ്യാറ്റിൻകരയിൽ ബ്യൂട്ടിപാർലർ നടത്തിവരികയായിരുന്നു ശാഖ. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർ അരുണുമായി സൗഹൃദം സ്ഥാപിച്ച് വിവാഹിതരായി. യുവാവായ അരുണും മധ്യവയസ്‌കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നൽകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, കുറ്റപത്രം നൽകാത്തത് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പ്രോസിക്യൂഷനും ശാഖകുമാരിയുടെ കുടുംബവും ഹർജി നൽകി. തുടർന്ന് സെഷൻസ് കോടതി ജാമ്യം റദ്ദാക്കി. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അരുൺ ഹൈക്കോടതിയെ സമീപിച്ചത്. പത്ത് ദിവസത്തിനകം ജാമ്യത്തിനായി സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും നിർദേശിച്ചു. ഇപ്പോഴിതാ അരുൺ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി വന്നിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക