ലഖ്‌നൗ: ഗണേശോത്സവത്തോടനുബന്ധിച്ച് ഹനുമാന്റെ വേഷം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്രദേശിലെ മെയിൻപൂരിൽ ഒരു ഭജൻ സംഘത്തിലെ കലാകാരനായ രവി ശർമ്മയാണ് മരിച്ചത്. എന്നാൽ നൃത്തത്തിന്റെ ഭാഗമായാണ് താഴെ വീണതെന്ന് കരുതി പ്രേക്ഷകർ കയ്യടിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

അൽപനേരം കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നപ്പോഴാണ് സംഭവം ഗുരുതരമാണെന്ന് കാണികൾക്ക് മനസ്സിലായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക