പിടികൂടിയ പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി ഗഞ്ചയുടെ പരിധിയില്‍ വരില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിര്‍ണായകവിധി. വാണിജ്യാടിസ്ഥാനത്തില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത ആള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഓഗസ്റ്റ് 29ന് ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിയുടെ വസതിയില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ പിടിച്ചെടുത്ത വസ്തുക്കളിലും രാസപരിശോധനയ്ക്കായി എന്‍സിബി അയച്ച സാമ്ബിളിലും പൊരുത്തക്കേടുകള്‍ ചൂണ്ടികാട്ടിയിരുന്നു.

2021ല്‍ ഏപ്രിലില്‍ പ്രതി കുനാല്‍ കാഡുവിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 48 കിലോഗ്രാം ഭാരമുള്ള മൂന്ന് പാക്കറ്റുകളിലായി പച്ച കഞ്ചാവ് ഇല കണ്ടെത്തിയിരുന്നു. പച്ച ഇലകളുള്ള പദാര്‍ഥം 48 കിലോ ഭാരമുണ്ടെന്നും ഇത് വാണിജ്യ ആവശ്യത്തിനുള്ള അളവിന്റെ നിര്‍വചനത്തിന് കീഴിലാണെന്നും എന്‍സിബി അവകാശപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിത്തുകളും ഇലകളും പൂക്കളോ കായ്ക്കുന്നതോ ആയ ശിഖരങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അത് കഞ്ചാവിന് തുല്യമാണെന്ന് എന്‍സിബി പറയുന്നു. എന്നാല്‍ വിത്തുകളും ഇലകളും ശിഖരങ്ങള്‍ക്കൊപ്പം ഇല്ലെങ്കില്‍ അത് ഗഞ്ചയായി കണക്കാക്കില്ലെന്ന് കോടതി പറഞ്ഞു. നിലവിലെ കേസില്‍ പിടിച്ചെടുത്ത കഞ്ചാവില്‍ വിത്തുകളും ഇലകളും ശിഖരങ്ങള്‍ക്കൊപ്പം ഇല്ലെന്നുള്ള സാഹചര്യത്തിലാണ് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക