തിരുവനന്തപുരം: കൂപ്പണ്‍ ഉത്തരവ് കത്തിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ഓണത്തിന് കൂപ്പണ്‍ നല്‍കുമെന്ന ഉത്തരവാണ് കത്തിച്ചത്. സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഉത്തരവ് കത്തിച്ച്‌ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം.

ശമ്ബളം മുടങ്ങിയ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ഡക്‌സ്, ഹാന്‍വീവ്, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് എന്നീ സ്ഥാപനങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനുള്ള കൂപ്പണാണ് വിതരണം ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക