ഉത്തർപ്രദേശിലെ ബറേലിയിൽ പിറന്നാൾ ആഘോഷത്തിനായി നൃത്തം ചെയ്യുന്നതിനിടെ 48കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ബറേലി ഇന്ത്യൻ വെറ്ററിനറി റിസർച്ച് ലാബിൽ (ഐവിആർടി) അസിസ്റ്റന്റ് ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന പ്രഭാത് കുമാറാണ് മരിച്ചത്. പ്രേംനഗറിൽ ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നിന് ചുവട് വെക്കുന്നതിനിടെയാണ് സംഭവം.

പ്രഭാതിന് നൃത്തത്തോട് അതിയായ അഭിനിവേശമുണ്ടായിരുന്നെന്നും അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൃത്തം ചെയ്യുമ്പോൾ പ്രഭാത് ക്ഷീണിതനായി പ്രത്യക്ഷപ്പെടുകയും അതിഥികളിലൊരാളായ ഒരു ഡോക്ടർ അദ്ദേഹത്തിന് സിപിആർ നൽകുകയും ചെയ്തുവെന്ന് സുഹൃത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാർട്ടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രഭാത് ബാഡ്മിന്റൺ കളിച്ചിരുന്നതായും കുടുംബം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുഹൃത്തുക്കൾ പ്രഭാത് നൃത്തം ചെയ്യുന്ന വീഡിയോ പകർത്തുന്നതിനിടെ പെട്ടെന്ന് തറയിൽ വീണു. തമാശയ്‌ക്ക് വേണ്ടി ചെയ്യുന്നതാണെന്നാണ് സമീപത്തുള്ളവർ ആദ്യം കരുതിയത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം അദ്ദേഹം അനങ്ങാതിരുന്നതിനാൽ പാർട്ടിയിൽ പങ്കെടുത്ത ഒരു ഡോക്ടർ ഉടൻ തന്നെ അദ്ദേഹത്തിന് സിപിആർ നൽകി. എന്നാൽ പ്രതികരിക്കാത്തതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രഭാതിന് ഗുരുതരമായ ഹൃദയാഘാതമുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. സ്വാഭാവിക മരണമായതിനാൽ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക