ഭോപ്പാൽ: യാഷ് അഭിനയിച്ച കെജിഎഫിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 19കാരൻ നാല് പേരെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ സാഗർ പട്ടണത്തിലാണ് സംഭവം. 19 കാരനായ ശിവപ്രസാദ് ധ്രുവാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആക്ഷൻ ചിത്രമായ കെജിഎഫിലെ നായകൻ റോക്കി ഭായിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ 19കാരൻ. അഞ്ച് ദിവസത്തിനിടെ നാല് പേരെയാണ് കുട്ടി കൊലപ്പെടുത്തിയത്. പ്രശസ്തനാകാനാണ് താൻ അങ്ങനെ ചെയ്തതെന്ന് 19കാരൻ വെളിപ്പെടുത്തി. പണം സമ്പാദിക്കാനും ഭാവിയിൽ പോലീസുകാരെ ലക്ഷ്യം വയ്ക്കാനുമാണ് ഇത്തരം ക്രൂരതകളെന്നും കൗമാരക്കാരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിലും ഇയാൾ ഒരാളെ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അമിതമായി ആക്ഷൻ ചിത്രങ്ങൾ കാണുന്ന 19കാരൻ അത് ജീവിതത്തിലും നടപ്പാക്കാൻ ശ്രമിച്ചതായി പോലീസ് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക