തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് ഒരു ന്യൂന മര്‍ദ്ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊന്ന് തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്.

സംസ്ഥാനത്ത് ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി മിന്നലിനും സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് കേരളത്തിലെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിഴക്കന്‍ കാറ്റ് അനുകൂലമാകുന്നത് അനുസരിച്ച്‌ ഉച്ചയ്ക്ക് ശേഷം മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക