പാലക്കാട്: പാലക്കാട് ഹണിട്രാപ്പ് കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. തൃശൂർ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് (20), റോഷിത് (20) എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായി ആണ് ഹണി ട്രാപ്പിൽ കുടുങ്ങി തട്ടിപ്പിനിരയായത്. നവമാധ്യമങ്ങളിൽ വൈറലായ ദമ്പതികളടക്കം ആറ് പേർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), അജിത്ത് (20), വിനയ് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജിഷ്ണു (20) എന്നിവർ ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക