തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം കൂപ്പൺ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സപ്ലൈകോ, കൺസ്യൂമർഫെഡ്, മാവേലി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഇത് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. കൂപ്പൺ രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന് ആനുപാതികമാണ്.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണുകളും നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. കൂപ്പൺ നൽകണമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി കെഎസ്ആർടിസിക്ക് കൈമാറാൻ ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സർക്കാർ ജീവനക്കാർക്ക് ബോണസും ശമ്പള അഡ്വാൻസും, കെഎസ്ആർടിസി ജീവനക്കാർക്ക് മുഴു പട്ടിണിയും കൂപ്പണും: ഇടതു സർക്കാർ നൽകുന്ന ഓണസമ്മാനം.

പൊതുഗതാഗത സൗകര്യം ഒരുക്കുന്ന കെഎസ്ആർടിസിയെ കേരള സർക്കാർ കൈ വിടുകയാണ് എന്ന് നിസംശയം പറയാം. രണ്ടു മാസത്തിലധികമായി ജീവനക്കാർക്ക് ശമ്പളം കുടിശികയാണ്. കാര്യക്ഷമതയും കളക്ഷനും വർദ്ധിച്ചിട്ടും കെഎസ്ആർടിസിയിൽ കാര്യങ്ങൾ അങ്ങോളമിങ്ങോളം എത്തുന്നില്ല. ങ മുൻകാല വായ്പകളുടെ ഭാരമാണ് കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്നത്. ഈ ഓണക്കാലത്തും കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർക്ക് വറുതിയാണ്. 4000 കോടി രൂപയോളം കടമെടുത്ത് ജീവനക്കാർക്ക് ശമ്പളവും ബോണസ്സും വാരിക്കോരി നൽകുന്ന സർക്കാർ രണ്ടര മാസത്തെ ശമ്പള കുടിശ്ശിക ഉള്ളവർക്ക് കൂപ്പണുകൾ കൊടുക്കുന്നത് അപലപനീയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക