പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിനുള്ള വിവിധ പരിപാടികളിൽ മോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശേരിയിലും കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കൊച്ചി കപ്പൽശാലയിൽ വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങ് നടക്കും. വ്യാഴാഴ്ച കൊച്ചി മെട്രോയുടെ വിപുലീകരണത്തിന്റെയും കേരളത്തിലെ റെയിൽവേ വികസന പദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. വൈകിട്ട് 4.25ന് പ്രധാനമന്ത്രി നെടുമ്പാശേരിയിൽ വിമാനമിറങ്ങും. വൈകിട്ട് നെടുമ്പാശേരിയിൽ നടക്കുന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം വൈകീട്ട് ആറിന് സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. കൊച്ചി മെട്രോ പേട്ട എസ്എൻ ജംക്‌ഷൻ പാതയുടെ ഉദ്ഘാടനം, ഇൻഫോ പാർക്കിന്റെ രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവേ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഐഎൻഎസ് വിക്രാന്ത് നാളെ രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിൽ സൈന്യത്തിന് ഔദ്യോഗികമായി കൈമാറും. തുടർന്ന് നേവി ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനം നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയാണ് നിയന്ത്രണം. അത്താണി എയർപോർട്ട് ജംക്‌ഷൻ മുതൽ കാലടി മറ്റു ജംക്‌ഷൻ വരെ പുലർച്ചെ 3.30 മുതൽ 8.00 വരെ വിമാനത്താവളത്തിനു മുന്നിലെ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം. റോഡ് മാർഗം വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ വൈകിട്ട് 7 മണിക്ക് എത്തിച്ചേരും. ബിജെപി കോർ കമ്മിറ്റി നേതാക്കളുമായും രാത്രി കൂടിക്കാഴ്ച നടത്തും.

വെള്ളിയാഴ്ച കൊച്ചി നഗരത്തിൽ നിന്നും എറണാകുളം സിറ്റിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കുള്ള വാഹനങ്ങൾ വൈപ്പിൻ ജങ്കാർ സർവീസ് വഴി പോകണം. നാളെ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. വിമാനത്താവളത്തിലെത്തുന്നവർ അതിനനുസരിച്ച് യാത്ര ക്രമീകരിക്കണമെന്ന് എറണാകുളം റൂറൽ പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക