ഏത് കോടതി പറഞ്ഞാലും വിഴിഞ്ഞത്ത് അദാനി കല്ലിടില്ലെന്നും കേരള സര്‍ക്കാറിനെ താഴെയിറക്കാനും തങ്ങള്‍ക്ക് അറിയാമെന്ന് ലത്തീന്‍ സഭാ പ്രതിനിധി ഫാ.തീയോഡോഷ്യസ്. ‘മീഡിയ വണ്‍’ ചാനലിലെ ചര്‍ച്ചയില്‍ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് തീരശോഷണത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന 335 കുടുംബങ്ങള്‍ക്ക് 5500 രൂപ വീതം മാസം വീടിന് വാടക നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിക്കാനും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. ദുരിത ബാധിതരുടെ പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ മന്ത്രിസഭ തീരുമാനിച്ച വീട്ടുവാടക അപര്യാപ്തമാണെന്നും തിരുവനന്തപുരം കോര്‍പറേഷനില്‍ 5500 രൂപക്ക് വീട് കിട്ടില്ലെന്നും വിഴിഞ്ഞം സമരസമിതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പാക്കേജ് അംഗീകരിക്കുന്നില്ലെന്നും ലത്തീന്‍ സഭാ പ്രതിനിധി ഫാ. തീയോഡോഷ്യസ് ‘മീഡിയവണ്‍’ ഫസ്റ്റ് ഡിബേറ്റില്‍ വ്യക്തമാക്കി.

കൂടുതല്‍ കള്ളം പറഞ്ഞ് ഫലിപ്പിക്കുന്നവന്റെ വാക്ക് കേട്ട് തീരുമാനിക്കുന്ന കോടതി വിധി തങ്ങള്‍ സ്വീകരിക്കില്ലെന്നും വിളപ്പില്‍ശാലയിലും കര്‍ഷക സമരത്തിലും കോടതി വിധി എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. വിഴിഞ്ഞത്ത് ഒരു കല്ല് ഇടണമെങ്കില്‍ തങ്ങളടെ പുറത്തുകൂടെ അവരുടെ ക്രെയിന്‍ കയറിയിറങ്ങേണ്ടി വരുമെന്നും അധികാരത്തില്‍ കയറ്റിയ തങ്ങള്‍ക്ക് ഇറക്കാനുമറിയാമെന്നും ഫാ. തീയോഡോഷ്യസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക