മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ പങ്കുവെക്കാറുണ്ട്. നവ്യയുടെ സഹോദരൻ രാഹുൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

നവ്യയെയാണ് വീഡിയോ ട്രോളിയത്. കഴിഞ്ഞ ദിവസം നവ്യയും മകനും രാഹുലും ഒരു യാത്ര പോയിരുന്നു. അതിനിടയിലാണ് വീഡിയോ എടുത്തത്. വീഡിയോയിൽ നവ്യ കാറിൽ ഉറങ്ങുന്നത് കാണാം. കൂളിംഗ് ഗ്ലാസ് വെച്ചാണ് താരം ഉറങ്ങുന്നത്. താൻ വീട്ടിലെത്തിയെന്ന് പറഞ്ഞ് രാഹുൽ മുട്ടിയപ്പോൾ ഞെട്ടിപ്പോയ നവ്യ ക്യാമറയിൽ നോക്കുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക