കൊല്ലം: ഇൻസ്റ്റാഗ്രാം റീൽസ് താരം തിരുവനന്തപുരം സ്വദേശി വിനീത് ബലാത്സംഗക്കേസിൽ അറസ്റ്റിലായത് ആരാധകരെ ഞെട്ടിച്ചിരുന്നു. സിനിമാ താരങ്ങളെപ്പോലെ അടിപൊളി വീഡിയോകളിലൂടെ റീലുകൾ സൃഷ്ടിച്ച വിനീത് അറസ്റ്റിലായത് അയാളുടെ ചില സ്ത്രീ ആരാധകർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. വിനീത് സൈബർ ലോകത്തെ മറയാക്കി പെൺകുട്ടികളെ കുടുക്കുകയായിരുന്നു.

ഇപ്പോൾ ഇതിന് പിന്നാലെയാണ് റീൽസ് ലോകത്തെ ഞെട്ടിച്ച മറ്റൊരു സംഭവം പുറത്ത് വന്നത്. പാലക്കാട് ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികൾ സൈബർ ലോകത്തെ താരങ്ങളായിരുന്നു എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശി ദേവു, ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപ് എന്നിവരാണ് ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ ദമ്പതികൾ. ഇവർക്കൊപ്പം നാല് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. സൈബർ ലോകത്ത് റീൽസിലും യൂട്യൂബിലും ഈ ദമ്പതികൾ ഫീനിക്സ് ദമ്പതികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പേരിൽ ഒരു ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജും ഉണ്ട്. യൂട്യൂബിലും ഈ പേരിലാണ് ഇവർ അറിയപ്പെടുന്നത്. ദമ്പതികളുടെ ഇൻസ്റ്റാഗ്രാം പേജിന് 60,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതൃകാ ദമ്പതികളായി തിളങ്ങുന്ന ഇവർ സൈബർ ലോകത്ത് നിരവധി വൈറൽ വീഡിയോകൾ ചെയ്തിട്ടുണ്ട്. ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ചാർത്തുന്ന ഭാര്യയായാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. ദമ്പതികൾ നിരവധി വീഡിയോകളുടെ റീലുകൾ നിർമ്മിച്ചു. അവരുടെ എല്ലാ റീലുകളും സൂചിപ്പിക്കുന്നത് അവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്നാണ്.

യാത്രകളും പാർട്ടികളും ഫോട്ടോഷൂട്ടുകളും ഒക്കെയായി അവർ ആഡംബര ജീവിതം നയിച്ചു. പണത്തിന്റെ ആവശ്യമാകാം ഇവരെ ഹണിട്രാപ്പിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർക്കൊപ്പം പിടിയിലായ കോട്ടയം സ്വദേശി ശരത്താണ് പദ്ധതിയുടെ സൂത്രധാരൻ. യുട്യൂബ് ലൈവിൽ വലിയൊരു ബിസിനസ് പ്ലാനുണ്ടെന്ന് ഇരുവരും പറഞ്ഞു. ദുബായിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഭാഗിച്ച് വാടകയ്‌ക്ക് നൽകാനായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ. ദേവുവിന്റെ അമ്മ വർഷങ്ങളായി മെസ് നടത്തുന്ന കാര്യവും അവർ അനുയായികളോട് പങ്കുവച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയുടെ പണവും ആഭരണങ്ങളും എടിഎം കാർഡുകളും അപഹരിച്ച കേസിലാണ് ഇവർ പിടിയിലായത്. ദേവുവിനെ ഹണിട്രാപ്പിന് നിർബന്ധിച്ചത് ഭർത്താവാണെന്നും സൂചനയുണ്ട്. കോട്ടയം പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയും പാലക്കാട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായ ദേവുവാണ് വ്യവസായിയെ സമർത്ഥമായി കുടുക്കിയത്. പ്രതികളിലൊരാളായ ദേവു ഫെയ്‌സ്ബുക്കിലൂടെ വ്യവസായിയെ കാണുകയും തന്നെ നേരിട്ട് കാണാൻ പാലക്കാട് വരാൻ ആവശ്യപ്പെടുകയും ചെയ്തു. ദേവുവിനെ കാണാൻ കൊതിയോടെ പാലക്കാട്ടെത്തിയ വ്യവസായിയെ കാത്തിരുന്നത് വേറിട്ട അനുഭവമാണ്.

പാലക്കാട് എത്തിയപ്പോൾ ഇയാളുടെ കയ്യിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവുവും സംഘവും മോഷ്ടിച്ചു. തുടർന്ന് ഇയാളെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് ഇറങ്ങി പാലക്കാട് സൗത്ത് പോലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംഘം പിടിയിലായത്. ഹണി ട്രാപ്പ് എന്ന് കൃത്യമായി വിളിക്കാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തിയിരുന്നത്. സംഘം മുമ്ബ് മറ്റാരെങ്കിലുമായി പണം തട്ടിയിട്ടുണ്ടോയെന്നും പാലക്കാട് സൗത്ത് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക